മല്‍സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ ആനുകൂല്യം നല്‍കാത്തതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ– പ്രതിപക്ഷ ബഹളം. മല്‍സ്യബന്ധന മേഖലയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഫിഷറീസ് മന്ത്രിയ്ക്കെതിരായ  പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെ തുടര്‍ന്ന് സഭയില്‍ ബഹളം വച്ച് ഭരണപക്ഷം. പിണറായി പറഞ്ഞത് ശരിയായില്ലെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു

 

മറ്റൊരു മന്ത്രി ഇടപെട്ട് പറയുന്നതില്‍ തെറ്റെന്തെന്ന് പിണറായിക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി, മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ കീഴ്‍വഴക്കമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് പ്രസ്താവന പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

 

മല്‍സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ ആനുകൂല്യം നല്‍കാത്തതിനെകുറിച്ചായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ENGLISH SUMMARY:

Malayala Manorama Online News reports a significant uproar in the Kerala Assembly regarding the non-disbursement of monsoon allowances to fishermen. The opposition staged a walkout in protest after their urgent motion on the fishing sector was denied further discussion, citing the Chief Minister's inadequate response and the Fisheries Minister's perceived inability to address the issue effectively.