തെരുവുനായ പേടിയിൽ തൃശൂർ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് അവധി.മുൻപ് വിദ്യാർഥിയെ കടിച്ചനായയ്ക്ക്പേവിഷബാധ.  ഇന്ന് നായ്ക്കളെ പിടിച്ചില്ലെങ്കിൽ നാളെയും അവധി കൊടുക്കേണ്ടി വരുമോ എന്ന് ആശങ്കയിലാണ് പ്രധാന അധ്യാപിക.

കഴിഞ്ഞ ആഴ്ചയാണ് ഏഴാം ക്ലാസ് വിദ്യാർഥിയെ സ്കൂളിലേക്ക് വരും വഴി തെരുവുനായ ആക്രമിച്ചത്.

പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ സ്കൂളിലെ വാഹന ഷെഡ്ഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ കഴിയാതായി.സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ ചൂണ്ടൽ പഞ്ചായത്തിന് പരാതി നൽകിയിരുന്നു.

പഞ്ചായത്തിന്‍റെ  നേതൃത്വത്തിൽ പട്ടിപിടുത്തക്കാർ എത്തിയെങ്കിലും ശക്തമായ മഴയെ തുടർന്ന് പിടികൂടാൻ ആയില്ല. 

കുട്ടികളെ സ്കൂളിലേക്ക് വിടാൻ പേടിയാണ്അടിയന്തര നടപടിയെടുക്കണമെന്ന് അപേക്ഷിക്കുകയാണ് രക്ഷിതാക്കൾ

200 ഓളം വിദ്യാർഥികൾക്കുള്ള സ്കൂളാണിത്. അധ്യാപകർ വടിയുമായി കാവൽ നിന്നാണ് പലപ്പോഴും വിദ്യാർഥികളെ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നത്.പരിഹാരമുണ്ടാക്കാതെ നാളെ എങ്ങനെ സ്കൂൾ പ്രവർത്തിക്കുമെന്ന സംശയത്തിലാണ് അധ്യാപകർ

 

Chundal Govt UP School has declared a holiday due to the fear of stray dog attacks. A student was previously bitten by a dog that was later confirmed to have rabies, causing significant concern among parents and teachers about the safety of the students.: