File photo

ഡല്‍ഹിയില്‍ പിബി യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2:50ന്‍റെ ഡൽഹി - കോഴിക്കോട് ഇൻഡിഗോ വിമാനമാണ് പിണറായിക്ക് നഷ്ടമായത്. പിണറായി കൃത്യസമയത്ത് വിമാന താവളത്തിലെത്തിയിരുന്നു. എന്നാല്‍, ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായിക്ക് വിമാനത്തില്‍ കയാറാനുള്ള അറിയിപ്പ് ലഭിച്ചില്ല. 

 

പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നാണ് വിവരം. പിണറായി ലോഞ്ചില്‍ കാത്തിരിക്കുന്ന വിവരം വിമാന കമ്പനിയായ ഇന്‍ഡിഗോയെ അറിയിച്ചില്ല. ഇതോടെ പിണറായി വൈകിട്ട് 7:15നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് പോകും. ഡല്‍ഹി വിമാന താവളത്തിന്‍റെ രണ്ടാം നമ്പര്‍ ടെര്‍മിനലിന്‍റെ ലോഞ്ചിലാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാത്തിരിക്കുന്നത്. രണ്ട് ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്

ENGLISH SUMMARY:

Pinarayi Vijayan missed his flight from Delhi to Kerala due to a protocol lapse by the concerned department. He was scheduled to depart on an Indigo flight at 2:50 PM but did not receive the boarding announcement while resting in the lounge.