ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ തസ്തികകളില്‍ മാസങ്ങളായി ഉണ്ടായിരുന്ന ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്. മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ  ഡി.എം.ഒമാരുടെ ഒഴിവുകളാണ് നികത്തിയത്. മലപ്പുറം ഡി.എം.ഒയായി  ഡോ. വി വിനോദിനെ നിയമിച്ചു.   

 

ഡോ.ഐപ്പ് ജോസഫാണ് ഇടുക്കിയിലെ പുതിയ ഡി.എം.ഒ. ഡോ.സരിതകുമാരിയെ കോഴിക്കോടും   ഡോ. ആര്‍ വിവേക് കുമാറിനെ  കണ്ണൂരിലും  നിയമിച്ചു. ഡോ. കെ റ്റി രേഖയാണ് പുതിയ   കാസർകോട് ഡി എം ഒ. 2025 നവംബര്‍ മുതല്‍ ജൂണ്‍വരെയുളള ഒഴിവുകളാണ് നികത്തിയത്. പകര്‍ച്ചവ്യാധിക്കാലത്ത് ഡി എം ഒ കസേരകളില്‍ ആളില്ലെന്ന വാര്‍ത്ത  മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

 

ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞിരുന്നു. സ്വന്തമായി വിളിച്ച് ഒരാളെ ഡിഎംഒ ആക്കാൻ കഴിയില്ല.കഴിഞ്ഞദിവസമാണ് ഡി.പി.സി റിപ്പോർട്ട് ലഭിച്ചത്. വേഗം നിയമിക്കാനുള്ള നിർദേശം നൽകിയതായും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു നിയമനനടപടി

ENGLISH SUMMARY:

Kerala Health Department appointments have been made to fill DMO vacancies in five districts, including Malappuram, Idukki, Kozhikode, Kannur, and Kasaragod, addressing long-standing shortages reported by Malayala Manorama Online News.