jalapeera-1

TOPICS COVERED

തിരുവനന്തപുരത്തെ സമരക്കാർക്ക് നേരെയുള്ള പൊലീസിന്‍റെ ജലപീരങ്കി പ്രയോഗവും അതിലെ ചെളിവെള്ളവും നിയമസഭയിലടക്കം ചർച്ചയായി നിൽക്കുമ്പോൾ കൊച്ചി നഗരത്തിൽ സമരങ്ങളെ തടുക്കാൻ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗമില്ല. വിവാദങ്ങളിൽപ്പെടാൻ താല്‍പര്യമില്ലാത്തത് കൊണ്ടല്ല. കൊച്ചി സിറ്റി പൊലീസിന്‍റെ ജലപീരങ്കി കട്ടപ്പുറത്തായിട്ട് മാസങ്ങളായി

 

സമരക്കാർക്ക് നേരെ വെള്ളം ചീറ്റി അതിൻ്റെ പേരിൽ പഴികേൾക്കേണ്ട സാഹചര്യം കൊച്ചി സിറ്റി പൊലീസിൻ്റെ ജലപീരങ്കിക്ക് തത്കാലമില്ല. ഭരണമാറ്റത്തിന് മുന്നെ കട്ടപ്പുറത്തായതായാണ്  . പ്രതിപക്ഷ യുവജന സംഘടനകളുടെ സമരത്തെ പൊലീസ് ബാരിക്കേഡും കൈക്കരുത്തിലുമാണ് തടയുന്നത്. സാധരണ രണ്ട് റൗണ്ട് ജലപീരങ്കിയിൽ ഒരുപരിധിവരെ സമരാവേശം അവസാനിക്കുന്നതാണ് പക്ഷെ കഴിഞ്ഞ ദിവസം നടന്ന സമരങ്ങൾ

കൊച്ചി പൊലീസിന് ഇരട്ടി പണിയായിരുന്നു. ബാരിക്കേഡ് ചാടിക്കടന്ന DYFI പ്രവർത്തകരെ ഓടിച്ചിട്ട് പിടിക്കേണ്ടി വന്നു. 

വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ ശക്തമാവുമെന്ന് ഉറപ്പായതു കൊണ്ട് ജലപീരങ്കി എത്രയും വേഗം റോഡിലിറക്കണമെന്ന ആവശ്യം സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗമാണ്  ജലപീരങ്കിയുടെ തകരാർ പരിഹരിക്കേണ്ടത്. നടപടി ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാർ

Kochi police are not using water cannons to control protests, unlike in Thiruvananthapuram where it has become a point of discussion.: