jawan

TOPICS COVERED

കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതും ആരാധകരുള്ളതുമായ മദ്യമേതെന്ന് ചോദിച്ചാല്‍ അതിന് ജവാന്‍ എന്നല്ലാതെ മറുപടി പറയാന്‍ നിര്‍വാഹമില്ല. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് 1974ല്‍ സൈനികര്‍ക്ക് മാത്രമായി വികസിപ്പിച്ച ജവാന്‍ പിന്നീട് 2008ല്‍ പൊതുവിപണിയിലിറക്കി.  മദ്യം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നമ്പര്‍ വണ്‍ ആയത് ഗുണമേന്‍മയും രുചിയും വിലക്കുറവും കൊണ്ട് മാത്രമായിരുന്നു. 

എന്നാല്‍ ജവാന് ചീത്തപ്പേരുണ്ടാക്കിയിരുന്ന ഒരേയൊരു കാര്യം ഗുണമേന്‍മയില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലായിരുന്നു. ബോട്ടിലിന് നിലവാരമില്ലെന്ന് വന്‍തോതില്‍ പരാതി ഉയര്‍ന്നിരുന്നു. ഐ.എസ്.ഒ നിലവാരമുള്ളവയുമായിരുന്നില്ല ജവാന്‍ റം നിറയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാന്‍ കുപ്പികളില്‍ സാധാരണ സംഭവമായിരുന്നു. 

എന്നാല്‍ തലമുറമാറ്റത്തിന് തയാറാവുകയാണ് ജവാന്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വില്‍പനയെന്ന എക്സൈസ് മന്ത്രിയുടെ ആവശ്യപ്രകാരം പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങാന്‍  ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിനോട് ബവ്കോ എം.ഡി നിര്‍ദേശിച്ചുകഴിഞ്ഞു. മദ്യത്തിന്‍റെ വില ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ ചില്ല് കുപ്പിയില്‍ ജവാന്‍ വിപണിയിലെത്തിക്കാന്‍ തല്‍ക്കാലം തീരുമാനമില്ലെന്നും നിര്‍മാണ പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചെന്നും ബവ്കോ വ്യക്തമാക്കിയിട്ടുണ്ട്.

ബോട്ടിലുകളുടെ ലഭ്യതക്കുറവ് ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തില്‍ അടുത്തിടെ നേരിട്ട നിര്‍മാണ പ്രതിസന്ധി ഭാഗികമായി പരിഹരിച്ചിട്ടുണ്ട്. ജവാന്‍ റം ലീറ്ററും, ഫുള്‍ ബോട്ടിലും വിപണിയിലേക്ക് പഴയമട്ടില്‍ എത്തുന്നുണ്ട്. ബോട്ടില്‍, ലേബല്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറില്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ തിരിമറി നടത്തുന്നതായുള്ള പരാതിയും മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിര്‍മാണ കമ്പനികളെ സഹായിക്കാന്‍ ബോധപൂര്‍വം ജവാന്‍ റമ്മിന്‍റെ നിര്‍മാണത്തില്‍ തടസം വരുത്തുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധനയുമുണ്ടാവും. 

ENGLISH SUMMARY:

Jawan rum is Kerala's most popular and loved alcoholic beverage, known for its quality, taste, and affordability. While it previously faced issues with non-ISO certified plastic bottles and leaks, recent reports indicate a modernization process with a move towards ISO-certified bottles and resolution of production crises.