സംസ്ഥാനത്ത് വില്‍ക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിച്ച് ബജറ്റില്‍ പ്രഖ്യാപനം. ബീയറും വൈനും ഒഴികെയുള്ള  5% v/v മുതൽ 20% v/v വരെ ആൽക്കഹോൾ വീര്യമുള്ള വിഭാഗമാണിത്. 2022-23-അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ഇതനുസരിച്ച്  0.5% v/v മുതൽ 10% v/v വരെ വീര്യമുള്ള ഇത്തരം ഉല്‍പന്നങ്ങൾക്ക് 120% ശതമാനം വില്‍പന നികുതി നിരക്കും, 10% v/v നു മുകളിൽ 20% v/v വരെ വീര്യമുള്ളവയ്ക്കു 175% പ്രഖ്യാപിച്ചു.

ഇതിന് പുറമെ, സംസ്ഥാനത്ത് ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍ ചെറുകിട ബാധ്യകകള്‍ അവസാനിപ്പിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം അന്തിമ ഉത്തരവ്  പ്രകാരം നിര്‍ണയിക്കപ്പെട്ട അധിക മുദ്രവില 10,000 രൂപയില്‍ താഴെയുള്ള കേസുകളിലെ ബാധ്യത ഒറ്റത്തവണയായി എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി ഉയര്‍ന്ന മൂല്യമുള്ള വരുമാന ശേഖരണ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി നിലവില്‍ അര്‍ഹതയുള്ള ഫ്ലാറ്റുകള്‍ക്കും അപാര്‍ട്മെന്‍റുകള്‍ക്കും അനുവദിച്ചിട്ടുള്ള 4 ശതമാനം മുദ്രവില നിരക്ക്, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത വില്ലകള്‍ക്കും ബാധകമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. Click to Read Kerala Budget 2026 Highlights

ENGLISH SUMMARY:

The Kerala government has introduced significant fiscal adjustments in its latest budget, including increased sales tax rates for low-alcohol beverage products. Under the updated policy, beverages with an alcohol content between 0.5% and 10% will now attract a 120% sales tax, while those ranging from 10% to 20% will face a 175% levy. In a move to streamline administrative efficiency, the state has launched a one-time settlement scheme to resolve long-pending under-valuation cases where the additional stamp duty liability is below 10,000 rupees. By clearing these minor liabilities, the government aims to redirect its enforcement resources toward higher-value revenue collection efforts. Furthermore, the budget extends a 4 percent stamp duty rate—previously exclusive to select flats and apartments—to include K-RERA-registered villas that adhere to specified environmental standards. This strategic expansion is designed to incentivize eco-friendly construction practices and provide relief to independent homeowners across the state.