KOLLAM 2007 AUGUST 28 : Mahindra Invader vehicle to Kerala police @ JOSEKUTTY PANACKAL KEYWORDS : NEW JEEP POLICE INVADER KERALA
പത്തനംതിട്ട ഗവി മീനാറില്‍ റോഡരികില്‍ അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. യുവതി പീഡനത്തിന് ഇരയായെന്നാണ് സംശയം. മൃതദേഹത്തിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
രാവിലെ അങ്കണവാടിയിലേക്ക് ജോലിക്ക് പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് റോഡില്‍ നിന്നും അല്‍പം മാറി തോട്ടിലായി മൃതദേഹം കണ്ടെത്തിയത്. പീഡനത്തിന്‍റെ സൂചനകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. വസ്ത്രങ്ങള്‍ കീറി ശരീരത്തില്‍ മുറിവുകളോടെയായിരുന്നു മൃതദേഹം.
പൊലീസ് പരിശോധന നടത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ആദിവാസി യുവാവാണ് പ്രതി. ഇടുക്കിയിലെ വണ്ടിപെരിയാറിലേക്ക് കടന്ന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.