kallambalam-accident-well

വെള്ളംകോരുന്നതിനിടെ 40 അടി താഴ്ചയുള്ള  കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ 35കാരിയെ രക്ഷപ്പെടുത്തി നാട്ടുകാരും ഫയർഫോഴ്സും. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്താണ് സംഭവം. കല്ലമ്പലം മണമ്പൂർ പെരുംകുളം മിഷ്യൻകുന്ന് കോളനിയിൽ മലവിള വീട്ടിൽ മുംതാസാണ് (35) അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്‌. 

 

40 അടി താഴ്ചയും 5 അടി വ്യാസവും 15 അടിയിസധികം വെള്ളവുമുള്ള വലിയ കിണറ്റിലാണ് യുവതി വീണുപോയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസികളായ രണ്ടുപേർ ‍‍ഞൊടിയിടയിൽ കിണറ്റിലേക്കിറങ്ങി മുംതാസിനെ താങ്ങി നിറുത്തുകയായിരുന്നു.

 

അധികം വൈകാതെ സ്ഥലത്തേക്ക് പാഞ്ഞെത്തിയ ഫയർഫോഴ്സ് കിണറ്റിൽ നെറ്റിറക്കിയാണ് മുംതാസിനെ ശ്രമകരമായി കരയ്ക്കെത്തിച്ചത്. ആറ്റിങ്ങൽ വലിയകുന്ന് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ സുരക്ഷിതയാണ്.  

ENGLISH SUMMARY:

A 35-year-old woman was safely rescued after accidentally falling into a 40-foot deep well while drawing water in Kallambalam, Thiruvananthapuram. Local residents and the fire force collaborated in a swift operation to bring her to safety.