കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദർശിനി  സൗജന്യയാത്രയുടെ ആദ്യ ദിനത്തിൽ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 7.83 ലക്ഷം സ്ത്രീകള്‍. ഇതിനു മുൻപുള്ള തിങ്കളാഴ്ച്ച യാത്ര ചെയ്തതിനേക്കാളും സ്ത്രീ യാത്രക്കാര്‍ കൂടി. 5.95 ലക്ഷം വനിതാ യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായത്. 

സീറോ ടിക്കറ്റ് പ്രാബല്യത്തിൽ വന്നതോടെ 1 കോടി 59 ലക്ഷം രൂപയുടെ വരുമാനം നഷ്ടം ഉണ്ടായെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. സീറോ ടിക്കറ്റ് നൽകുന്നത് വഴിയുള്ള വരുമാനനഷ്ടം സർക്കാറാണ് നികത്തുക.

ENGLISH SUMMARY:

KSRTC's Priyadarshini scheme facilitated free travel for 7.83 lakh women on ordinary buses on its first day. This marked a significant increase in female commuters compared to the previous Monday, with an additional 5.95 lakh women utilizing the service.