kerala-auto-driver-harassment-complaint

ഊബര്‍ ഓട്ടോ യാത്രക്കിടെ ഡ്രൈവര്‍ അധിക്ഷേപിച്ച് ഇറക്കിവിട്ടതില്‍ നടപടിതേടി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് എറണാകുളം ഒച്ചന്തുരുത്ത് സ്വദേശിയായ പി.കെ മനോജ്. ഓട്ടോ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം മൂലം പൊതുപ്രവര്‍ത്തകന്‍ കൂടിയായ മനോജും ഭാര്യയും കടന്നുപോയത് കടുത്ത മാനസീകസംഘര്‍ഷത്തിലൂടെയാണ്. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെ തുടര്‍ച്ചയായ അവഗണനയും. 

മനോജ് സെന്‍ട്രല്‍ സ്റ്റേഷനില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയില്‍ അധികമായി. പൊലീസിന്‍റെ അനങ്ങാപ്പാറ സമീപനത്തിന് മാറ്റമില്ല. മേയ് 24ന് മനോജ് ഭാര്യയ്ക്കൊപ്പം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തേയ്ക്ക് പോകാന്‍ ഊബര്‍ ഓട്ടോ വിളിച്ചത്. ഗ്രൗണ്ടിന് സമീപത്ത് പോകേണ്ട സ്ഥലത്ത് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. ട്രിപ്പ് എക്സ്റ്റഡ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. 

ഇവരുടെ കൈവശം ഭാരമുള്ള സാധനങ്ങളുണ്ടായിരുന്നു. കനത്ത മഴയത്ത് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. അധിക്ഷേപകരമായി സംസാരിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവര്‍ വെല്ലുവിളിച്ചു. ഓട്ടോ നമ്പറും ഡ്രൈവറുടെ ഫോട്ടോയും ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയില്ല. നഗരത്തില്‍ ഓടുന്ന ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താന്‍ പൊലീസിന് ഇത്രയും പ്രയാസമാണോ എന്നാണ് മനോജ് ചോദിക്കുന്നു. 

ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവം മൂലം മനോജും ഭാര്യയും കടന്നുപോയത് കടുത്ത മാനസീകസംഘര്‍ഷമാണ്. മനോജിന്‍റെ ഭാര്യയ്ക്ക് വൈദ്യസഹായം തേടേണ്ടിവന്നു. സര്‍ക്കാരുകള്‍ മാറിയെങ്കിലും സിസ്റ്റം അതുപോലെ തുടരുന്നു. 

ENGLISH SUMMARY:

Uber auto driver abuse in Kerala led to significant distress for a public figure and his wife, highlighting systemic issues. Despite filing a complaint with the police, there has been a lack of decisive action regarding the incident.