തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേററീവ് ഓഫിസറും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയുമായ മുരാരി ബാബു അന്തരിച്ചു. മൂന്ന് മാസമായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജനുവരി അവസാനം കേസില്‍ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

ദ്വാരപാലക ശില്‍പങ്ങളിലെയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലെയും സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് ഒക്ടോബര്‍ 21 ന് മുരാരി പിടിയിലാകുന്നത്. സ്വര്‍ണപാളിയെ ചെമ്പാക്കി ആദ്യമായി വ്യാജരേഖയുണ്ടാക്കിയത് മുരാരി ബാബുവാണ്. സ്വര്‍ണക്കൊളളയില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. എന്നാല്‍ 90 ദിവസമായിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

ENGLISH SUMMARY:

Murari Babu, the former Administrative Officer of the Travancore Devaswom Board and a key accused in the high-profile Sabarimala gold theft case, has passed away. The former official breathed his last at a private hospital in Kochi, where he had been undergoing medical treatment for a prolonged illness over the past three months. His demise comes months after a significant legal development in his ongoing criminal trial regarding the gold misappropriation case. At the end of January, Murari Babu had successfully secured default bail from the court, allowing him to step out of judicial custody. He had been facing intense investigation by state enforcement authorities over allegations of multi-million dollar gold pilferage from the sacred hill shrine during his administrative tenure. Following his passing, hospital authorities are completing the necessary medical formalities before handing over his mortal remains to his family members.