ഫയല്‍ ചിത്രം

കോഴിക്കോട് വീണ്ടും നിപ സ്ഥീരികരിച്ചു. ഫാറൂഖ് കോളജ് സ്വദേശിയായ 43 കാരന് ആണ് രോഗം സ്ഥീരികരിച്ചത്. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. വിദഗ്ദ്ധ പരിശോധനയ്ക്കായി സ്രവം പുണെ വൈറോളജി ലാബിലേക്ക് അയക്കും. നാളെ ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും

ഒരാഴ്ചയായി പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളും പ്രകടിപ്പിച്ച ഇദ്ദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധിതന്റെ കുടുംബത്തോട് ക്വാറന്റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് വീണ്ടും നിപ സ്ഥീരികരിച്ച പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ജീവനക്കാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് മെഡി. കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സാവിത്രി ദേവി സാബു ബ്ലോക്കിലേക്ക് പ്രവേശനം നിരോധിച്ചു. നിപ ഐസലേഷന്‍  വാര്‍ഡ് പ്രദേശത്തും പ്രവേശനവിലക്കേര്‍പ്പെടുത്തി. രോഗികള്‍ വരേണ്ടതും  പോകേണ്ടതും മെയിന്‍ ഗേറ്റിലൂടെയാണ്.

ENGLISH SUMMARY:

A 40-year-old resident of Farook in Kozhikode has tested positive for Nipah virus, raising fresh health concerns in Kerala. The infection was confirmed at Kozhikode Medical College, and the patient is currently under treatment. Samples have been sent to the National Institute of Virology in Pune for further confirmation, while family members have been advised to remain in quarantine as health authorities intensify surveillance measures.