കോഴിക്കോട് രാമനാട്ടുകര ദേശീയ പാതയിൽ 3 കിലോമീറ്ററോളം വൺവേ തെറ്റിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചു. കഴിഞ്ഞ നാലാം തീയതി മൂന്നു മണിയോടെയാണു സംഭവം. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസാണ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ചും മറ്റു വാഹനങ്ങൾക്ക് അപകടഭീഷണിയുയർത്തും വിധവും ഓടിച്ചത്.
സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന സമയത്തു ഗതാഗക്കുരുക്കുണ്ടാകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ മോട്ടർ വാഹന വകുപ്പിനും പൊലീസിനും കൈമാറിയതായി ദേശീയപാത അധികൃതർ അറിയിച്ചു.
തൊണ്ടയാടു നിന്നു ബൈപാസിലേക്കു പ്രവേശിച്ച ബസ് ടോൾ പ്ലാസയിലെത്തിയപ്പോൾ ഫാസ്റ്റാഗിൽ ആവശ്യത്തിനു പണമില്ലാത്തതിനാലാണ് തിരിച്ച് വിട്ടതെന്നാണ് വിവരം. കോഴിക്കോടൻസ് കിച്ചണിന്‍റെ സമീപത്തുള്ള എക്സിറ്റിൽ വച്ച് സർവീസ് റോഡിലേക്കു പ്രവേശിച്ച് ബസിന്‍റെ യാത്ര തുടരുകയായിരുന്നു.
സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന സമയത്തു ഗതാഗക്കുരുക്കുണ്ടാകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ പറ്റി അറിയില്ലെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കെ.എസ്.ആര്‍.ടി.സിക്കു നോട്ടിസ് നൽകുമെന്ന് മോട്ടർ വാഹന വകുപ്പും വ്യക്തമാക്കി.