തൃശൂര്‍ അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാനയാക്രമണത്തില്‍ അറുപത്തഞ്ചുകാരന് ദാരുണാന്ത്യം. പുല്ലേര്‍കാട്ട് മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ആന മോഹനന്റെ വീടിന്റെ സമീപത്തെത്തിയത്. അയല്‍വാസികളുടെ നിലവിളി കേട്ടാണ്  ആന എവിടെയാണെന്നറിയാന്‍ മോഹനന്‍ മുറ്റത്തേക്കിറങ്ങിയത്. എന്നാല്‍ ഇരുട്ടിലൂടെ ആന ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കാട്ടാന ഈ സമീപത്തു നിന്നും മാറിയപ്പോഴാണ് മോഹനനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക്  കൊണ്ടുപോയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനവാസ മേഖലയായ ഈ ഭാഗത്ത് ആനയിറങ്ങുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ മരണമാണെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ വൈദ്യുതിവേലിയടക്കം തകര്‍ത്താണ് ആന ജനവാസമേഖലയില്‍ എത്തുന്നത്. ഈ പ്രശ്നത്തിനൊരു പ്രതിവിധി കണ്ടേ തീരൂവെന്നതാണ് നാട്ടുകാരുടെ ആവശ്യം. 

Tragic Elephant Attack in Athirappilly Claims Life:

A wild elephant attack in Athirappilly, Thrissur, has tragically resulted in the death of a 65-year-old man. The victim, Pullerkkatt Mohanan, was attempting to chase away an elephant near his home when the attack occurred.