sree-padmanabha-swamy-temple

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കും. വിലവിടിപ്പുള്ളതൊന്നും നഷ്ടമായില്ലെന്ന് ഭരണസമിതി. നേരിട്ട് പരിശോധിച്ചെന്ന് വിശദീകരണം. പൊലീസ് റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിനെ സമീപിക്കും. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 

 

പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരന്‍ വിശദീകരണം തേടിയിരുന്നു. ഇന്‍റലിജന്‍സ് ADGPപി.വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഈ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ടിലെ ആരോപണം അടിസ്ഥാന രഹിതമെന്നും സുരക്ഷാ വീഴ്ചയില്ലെന്നും കാട്ടി ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

ENGLISH SUMMARY:

The Sree Padmanabhaswamy Temple managing committee rejected the police report on gold theft, stating no valuables are missing and vow legal action.