gunman-attack

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്മാര്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകയുടെ ഭാഗമല്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കോടതി നിർദ്ദേശിച്ച പ്രകാരമാണ് അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ എസ്ഐടി പറയുന്നു. ഗണ്‍മാന്മാരുടെ വീഴ്ച എണ്ണിപ്പറയുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  നവകേരള ബസിനോപ്പം ഗൺമാനും സുരക്ഷാ ഉദ്യോഗസ്‌ഥരും സഞ്ചരിച്ചില്ല, വിഐപി സുരക്ഷ സംബന്ധിച്ച യെലോ ബുക്കിലെ നിർദേശങ്ങളും പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയ നിർദേശങ്ങളും ലംഘിക്കപ്പെട്ടു. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് നീക്കം ചെയ്ത ശേഷവും ഗണ്‍മാന്മാര്‍ തല്ലിച്ചതച്ചു, ക്രമം വിട്ട് സുരക്ഷാ ഉദ്യോഗസ്‌ഥർ പ്രവർത്തിച്ചു എന്ന് സാക്ഷിമൊഴികളുടെയും സ്‌ഥലത്തെ സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും പിന്‍ബലത്തോടെയാണ്  വ്യക്തമാക്കുന്നു. 

അതേസമയം, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായുള്ളത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് സിപിഎം നിലപാട്. രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഎം പറയുമ്പോളാണ് എസ്ഐടി ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ENGLISH SUMMARY:

The Special Investigation Team (SIT) probing the assault case against former Chief Minister Pinarayi Vijayan’s gunmen has informed the Alappuzha Sessions Court that the investigation is entirely court-mandated and not a product of political vendetta. According to the official report obtained by Manorama News, the SIT underscored severe operational lapses, noting that the security personnel failed to travel alongside the Navakerala bus, thereby violating established 'Yellow Book' VIP security protocols. Backed by concrete eyewitness testimonies and conclusive CCTV footage, the report highlights that the gunmen overstepped their boundaries by brutally thrashing protestors who had already been subdued and removed by the local police. While the CPI(M) leadership strongly defends the security officers, labeling the ongoing legal actions as a retaliatory script by the current UDF government, the SIT's counter-report firmly attributes the probe to judicial directives. Consequently, this formal judicial submission complicates the political narrative surrounding the incident, placing the accused security officers under intense accountability for breaking police headquarters guidelines.