പ്രതിപക്ഷനേതാവ് പിണറായി വിജയന്റേയും മുഹമ്മദ് റിയാസിന്റെ വീടുകളിലെ ഇ.ഡി റെയ്ഡില്‍ വിമര്‍ശനവുമായി എ.എ.റഹീം എംപി. പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്ന് റഹീം ഫെയ്​സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'സംഘപരിവാറിന്റെ ഈ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല. വി.ഡി.സതീശൻ ആർ.എസ്.എസ് ആചാര്യന്മാർക്ക് മുന്നിൽ കുമ്പിട്ടതുപോലെ ഈ പാർട്ടി കീഴടങ്ങില്ല,' എന്നാണ് റഹീം കുറിച്ചത്. 

ഇഡി നടത്തുന്ന റെയ്ഡിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം അറിയിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ സ. പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.പ്രതികരിച്ചു. 

റെയ്ഡ് സിപിഎമ്മിനും പിണറായിക്കും എതിരായ ഹീനമായ നീക്കമാണ്. പിണറായിയോ സി.പി.എമ്മിനെയോ ഭയപ്പെടുത്താനാവില്ല. റെയ്ഡില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കുണ്ടോയെന്നു സിപിഎം സംശയമുന്നയിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള പദ്ധതിയാണിത്. സംസ്ഥാനവ്യാപകപ്രതിഷേധത്തിന് ആഹ്വാനം ചെയ്യും. രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് പ്രതിഷേധപരിപാടി തീരുമാനിക്കും. അതേസമയം, വീണയെക്കുറിച്ച് നേതാക്കള്‍ പരാമര്‍ശിച്ചില്ല.

ENGLISH SUMMARY:

ED raids at the residences of Leader of Opposition Pinarayi Vijayan and Mohammed Riyas, with MP A. A. Rahim strongly criticizing the actions. The CPM has condemned the raids as a planned attack by the BJP government targeting the opposition leader, asserting that such tactics will not intimidate them.