nalla-paadam-grand-finale-2026

TOPICS COVERED

സ്കൂള്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും നന്മയും വളര്‍ത്തുന്ന മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയികളെ കണ്ടെത്താനുള്ള  ഗ്രാന്‍ഡ് ഫിനാലെ കൊച്ചിയില്‍ നടന്നു.  മുഖ്യമന്ത്രി വി.ഡി സതീശന്‍ ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. പാലക്കാട് എം.എല്‍.എ  രമേശ് പിഷാരഡിയും നടി ശ്വേത മേനോനും മുഖ്യതിഥികളായി.

മണ്ണിനോടും മനുഷ്യനോടും ചേര്‍ന്നു നില്‍ക്കുന്ന നവീന പദ്ധതികളും ആശയങ്ങളുമായി  പതിനാല് ജില്ലകളില്‍ നിന്നുള്ള സ്കൂളുകള്‍ മാറ്റുരച്ച മലയാള മനോരമ നല്ലപാഠം   ഗ്രാന്‍ഡ് ഫിനാലെയില്‍  കൊണ്ടോട്ടി ഇ.എം.എ.ഇ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒന്നാമതെത്തി സ്കൂളില്‍ നടപ്പിലാക്കിയ സ്പീക്ക് ഈസി പദ്ധതിയാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ജൈവകൃഷിയിലൂടെ വിജയഗാഥ രചിച്ച അട്ടപ്പാടി കാരറ ഗവ.യുപി സ്കൂള്‍ രണ്ടാം സ്ഥാനവും, ഫ്രൈഡേ മാര്‍ക്കറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ  കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂകൂള്‍ മൂന്നാം സ്ഥാനവും നേടി‌.വിജയികള്‍ക്ക്  മുഖ്യമന്ത്രി വി.ഡി സതീശന്‍ പുരസ്കാകാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു

പാലക്കാട് എം.എല്‍.എ ര‌മേഷ് പിഷാരഡിയും അമ്മ സംഘടനയുടെ പ്രസിഡന്‍റ്  ശ്വേത മേനോനും വിജകള്‍ക്ക്  ആശംസകളറിയിച്ചു. മത്സരാര്‍ഥികളായി എത്തിയ  വിദ്യാര്‍ഥികളുമായി ഇരുവരും സംവദിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം അസോസിയേറ്റ് എഡിറ്റര്‍ പി.ജെ ജോഷ്വ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Malayala Manorama Nalla Paadam Grand Finale celebrated the achievements of students in fostering social responsibility and goodness. The event, which recognized innovative projects across Kerala, saw top honors awarded to schools for their impactful community initiatives.