സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം വിതരണം ചെയ്യേണ്ട മുഴുവന്‍ പാഠപുസ്തകങ്ങളും ഈ മാസം 29നകം സ്കൂളുകളില്‍ എത്തുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍. പുസ്തക വിതരണത്തിന്‍റെ പുരോഗതി അറിയാനായി വിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ബുക്ക് ഡിപ്പോയില്‍ മന്ത്രി പരിശോധന നടത്തി. ആവശ്യമുളളതിന്‍റെ 80 ശതമാനം പാഠപുസ്തങ്ങളും ഡിപ്പോകളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.ബാക്കി ആവശ്യമായവ അതിവേഗം എത്തിക്കാനുളള ശ്രമമാണ് പുരോഗമിക്കുന്നതെന്ന് പരിശോധനക്കു ശേഷം മന്ത്രി പറഞ്ഞു.

സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായി വരികയാണ്. പ്രവേശനോല്‍സവത്തിന്‍റെ ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. വാല്‍പ്പാറ ദുരന്തത്തില്‍ 5അധ്യാപകരടക്കം7 പേരെ നഷ്ടമായ പാങ്ങ് പളളിപ്പറമ്പ് സ്കൂളിലെ വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Education Minister N. Shamsuddeen has assured the public that all remaining school textbooks will be successfully delivered to institutions across the state by Friday, May 29. Following a personal inspection at the Malappuram book depot to review distribution logistics, the minister confirmed that 80 percent of the required text volumes have already reached local hubs. In preparation for the upcoming academic year, safety fitness evaluations for school buildings are currently nearing completion, and detailed guidelines for the school reopening ceremony (Pravesanolsavam) have been issued. Addressing a recent tragedy, the minister announced a specialized mental health support program for students at the Pang Palliparamba School, which tragically lost five teachers and two others in the Valparai disaster. The government's proactive intervention aims to alleviate academic anxieties among parents and ensure a seamless, emotionally supportive transition back to classrooms for affected children.