ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതുഅവധി. ബക്രീദ് 27ന് പുറമെ 28ന് കൂടി അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്, 28നാണ് ബക്രീദ്.
സാധാരണഗതിയിൽ കലണ്ടറിലെ അവധി യഥാർഥ ആഘോഷ ദിവസത്തേക്ക് മാറ്റുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ രണ്ട് ദിവസത്തെ അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് രാവിലെയാണ് സർക്കാർ പുറത്തിറക്കിയത്. കലണ്ടറിൽ ഇരുപത്തിയേഴിനാണ് ബക്രീദ് എങ്കിലും ഇരുപത്തിയെട്ടിനാണ് ആഘോഷങ്ങൾ നടക്കുന്നത് എന്നതിനാലാണ് രണ്ട് ദിവസത്തെ അവധി വേണമെന്നുള്ള പൊതുവായ ഒരു ധാരണയിലേക്ക് സർക്കാർ എത്തിയത്.