kozhikkodedcc-new

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസിന്‍റെ പേരിനാണ് മുന്‍തൂക്കമെങ്കിലും കൂടുതല്‍ ആളുകള്‍ പട്ടികയില്‍ കടന്നുകൂടാനുള്ള ശ്രമത്തിലാണ്. കെഎസ് യു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും രണ്ട് മാസത്തിനകം പുതിയ ആളെ കണ്ടെത്തേണ്ടി വരും. 

കൊയിലാണ്ടിയില്‍ നിന്ന് കെ. പ്രവീണ്‍ കുമാര്‍ ജയിച്ചുകയറിയതോടെയാണ് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഇനി ആരെന്ന ചര്‍ച്ചകള്‍ തുടങ്ങിയത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസിന്‍റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോടുണ്ടായ വിവാദങ്ങളും സിറ്റിങ് സീറ്റിലെ നിയാസിന്‍റെ തോല്‍വിയും ഒരു വിഭാഗം ആയുധമാക്കാന്‍ ശ്രമിക്കുന്നു. രാഷട്രീയകാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍ഡിസിസി വൈസ് പ്രസിഡന്‍റ് പിപി നൗഷീര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് നേതൃത്വവുമായി അകല്‍ച്ചയിലായതിനാല്‍ അന്തിമ പട്ടികയില്‍ഇടംപിടിച്ചിട്ടില്ല.ബാലുശേരിയില്‍ നിന്ന് വിടി സൂരജ് ജയിച്ച് സഭയിലെത്തിയതോടെ പുതിയ കെഎസ് യു ജില്ലാ പ്രസിഡന്‍റിനെയും കണ്ടെത്തേണ്ടതുണ്ട്. സംഘടനാതിരഞ്ഞെടുപ്പ് അടുത്ത ജനുവരിയില്‍ നടത്തേണ്ടതിനാല്‍ അടിയന്തരമാറ്റം വേണ്ടെന്ന് വാദിക്കുന്നവരുമുണ്ട്.

ENGLISH SUMMARY:

The race for the Kozhikode DCC President post is heating up within the Congress party, with discussions ongoing about potential candidates. Malayala Manorama Online News reports on the strong contender PM Niyaz and other political developments.