വിലക്കയറ്റത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ ബക്രീദ് സ്പെഷ്യൽ കിറ്റ്. അവശ്യ ഭക്ഷ്യവസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകളിലൂടെ മെയ് ഇരുപത്തിയാറ് വരെ പ്രത്യേക കിറ്റ് ലഭ്യമാക്കും.
1101 രൂപ വിലവരുന്ന സാധനങ്ങളാണ് 850 രൂപയ്ക്ക് കിറ്റായി നൽകുന്നത്. മൂന്ന് കിലോ ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പംപൊടി എന്നിവ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല, ഗരം മസാല, ചിക്കൻ മസാല, കുരുമുളകുപൊടി എന്നിവയും നൽകും. ഏലക്കായയും ഗ്രാമ്പുവും ഉൾപ്പെടുന്ന മസാലക്കൂട്ടും പ്രത്യേക കിറ്റിന്റെ ഭാഗമാണ്.