ചരടുവലികളും നാടകങ്ങളുമാണ് സമുദായത്തിന് അർഹമായ മന്ത്രിസ്ഥാനം നഷ്‌ടമാക്കിയതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. കിട്ടേണ്ട പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിച്ചില്ല. ലഭിക്കേണ്ട വകുപ്പുണ്ടായിരുന്നു, അതും കിട്ടിയില്ല. അതില്‍ ആശങ്കയുണ്ടായിരുന്നു. അത് സൗഹൃദപരമായി സംസാരിച്ച് തീര്‍ക്കുമെന്നും സഭാപ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തിയതിന് പിന്നാലെയായിരുന്നു സഭയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത് വരെ ആശങ്കയുണ്ടാകുമെന്നാണ് സഭ വ്യക്തമാക്കുന്നത്. കടലിനെ അറിയാവുന്നവരെ ഫിഷറീസ് വകുപ്പ് ഏൽപ്പിക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറികടന്ന് ലീഗിന് വകുപ്പ് നല്‍കിയതാണ് അതൃപ്തിക്ക് ഇടയാക്കിയത്.

അതേസമയം, പ്രശ്നങ്ങൾ പഠിക്കുമെന്നും എല്ലാവരെയും ചേർത്തുപിടിച്ചു മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വാഭാവികമായ സന്ദര്‍ശനമായിരുന്നുവെന്നും എല്ലാ പിന്തുണയും സഭ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പരിഭവമൊന്നും സഭ പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

The Thiruvananthapuram Latin Archdiocese has openly expressed its strong dissatisfaction with the newly formed UDF government, alleging that political manipulation and backroom dramas cost the community its rightful representation in the state cabinet. The remarks from Archbishop Dr. Thomas J. Netto came shortly after the newly appointed Fisheries Minister, V.E. Abdul Gafoor, visited the church headquarters in Vellayambalam to pacify the community leadership. The church authorities highlighted that despite their explicit demand to assign the crucial Fisheries portfolio to someone with deep roots and understanding of the coastal sector, the portfolio was instead allocated to the Indian Union Muslim League (IUML). While the Archbishop warned that community anxieties would persist until the pressing grievances of local fishermen are structurally addressed, he added that they hope to resolve these political differences through friendly dialogue. On the other hand, Minister Abdul Gafoor downplayed the controversy, calling the meeting a routine courtesy visit and assuring the media that the government is fully committed to taking all communities forward while prioritizing coastal welfare.