Manorama News Education Summit

ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 'മനോരമ ന്യൂസ് എജ്യുക്കേഷൻ സമിറ്റ്  ശനിയാഴ്ച കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും.  വിദ്യാഭ്യാസ-കരിയര്‍ രംഗങ്ങളില്‍ എ.ഐയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്ന സെഷനുകള്‍ സമ്മിറ്റിലുണ്ട്. ഈ രംഗങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കും. 

കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനും സംശയനിവാരണം നടത്താനും  അവസരമുണ്ടാകും. നേരത്തെ എത്തുന്നവർക്കായി ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. സമ്മിറ്റില്‍ പങ്കെടുക്കാനായി manoramanews.com/educationsummit സന്ദര്‍ശിക്കുക.  പ്രവേശനം തികച്ചും സൗജന്യം.