എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആഭ്യന്തരമന്ത്രി.  നിര്‍ദേശത്തിനുപിന്നാലെ പൊലീസ് പിന്‍വാങ്ങി .  കമ്മീഷന് സംരക്ഷണം നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. 

സ്ഥലത്ത് നിലവില്‍ അന്തരീക്ഷം ശാന്തമാണ്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ രംഗത്തെത്തി. ബലംപ്രയോഗിച്ച് നീക്കാനുള്ള സമരക്കാര്‍ ശ്രമംചെറുത്തു. പൊലീസും നാട്ടുകാരും തമ്മിലുണ്ടായ പിടിവലിയില്‍ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കിടെ മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് മാനിച്ചാണ് നടപടികളോട് സഹകരിക്കുന്നതെന്നും പാവപ്പെട്ടവർക്ക് എതിരല്ലെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. പ്രതിഷേധിച്ച സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടി. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് അഭിഭാഷക കമ്മിഷന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Malayalam eviction news from Malayitthuruthu reports on a conflict during an eviction process where the Home Minister intervened. The eviction was halted following the minister's directive, but a tense situation persists with police removing protestors.