പാലക്കാട് എരിമയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കുനിശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19) , രജീഷ് (21) എന്നിവരാണ് മരിച്ചത്. സുഖില്‍ (18) എന്ന യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്.
ഇന്നലെ രാത്രി 7 മണിയോടെ എരിമയൂർ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കുനിശ്ശേരിയില്‍ നിന്നും തൃപ്പാളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂവരും ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ സുഖിലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ENGLISH SUMMARY:
In a tragic road accident near Erimayur in Palakkad, two young bike riders lost their lives while another sustained critical injuries after their motorcycle collided with a lorry. The deceased have been identified as Subhash (19) and Rajeesh (21), both natives of Kallayilkulam in Kunissery, while 18-year-old Sukhil survived with severe injuries. The incident occurred around 7 PM last night near the Erimayur Panchayat Office while all three victims were traveling together on a single motorcycle. According to eyewitnesses, the bike, which was heading from Kunissery toward Trippalur, suddenly lost control and rammed under a moving lorry. Sukhil was immediately rushed to the Thrissur Medical College Hospital, where he is currently undergoing intensive treatment.