Untitled design - 1

ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു. ഹരിപ്പാട് ചേപ്പാട് ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡിൽ പാവുരേത്ത് വീട്ടിൽ സുധാകരൻ (72), ഭാര്യ ജഗദമ്മ (70) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് ജഗദമ്മ മരിച്ചത്. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. 

ഇതിനിടെ ഇന്നലെ പുലർച്ചെ സുധാകരൻ ആശുപത്രിയിൽ വച്ച് മരിച്ചു. ഇരുവരുടെയും സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.  സുധാകരൻ കെട്ടിട നിർമ്മാണ കോൺട്രാക്ടറായിരുന്നു. മക്കൾ: ആശ, അഭിലാഷ്. മരുമക്കൾ: രാധാകൃഷ്ണൻ, സവിത. 

ENGLISH SUMMARY:

Couple dies hours apart following a tragic event in Kerala. Both individuals were receiving treatment for age-related ailments before their untimely demise.