search

TOPICS COVERED

ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതക കേസ് പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന തുടരുന്നു. കാണാതായ പിതാവ് മാത്യുവിനെ സജി കൊന്ന് കുഴിച്ചുമൂടിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും സജി കുഴിച്ചുമൂടിയതിന് സമീപം കുഴിയെടുത്താണ് പരിശോധന. രാവിലെ 10 മണിക്ക് പരിശോധന തുടങ്ങിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ അസ്ഥി കഷ്ണം കണ്ടെത്തിയെങ്കിലും ഇത് മൃഗങ്ങളുടേതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തും. 2018 ലാണ് സജിയുടെ പിതാവ് മാത്യുവിനെ കാണാതായത്. നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണം തെളിവുകളുടെ അഭാവത്തിൽ പാതിവഴിയിൽ മുടങ്ങി. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ സജി പിടിയിലായതോടെയാണ് പിതാവിന്റെ തിരോധാനത്തിലും സജിയെ സംശയിച്ച് തുടങ്ങിയത്. പലതവണ ചോദ്യം ചെയ്തെങ്കിലും മൊഴിമാറ്റി പ്രതി പൊലീസിനെ വട്ടം ചുറ്റിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം സജിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും