മുന്‍ ഡിജിപി ഡോ. പി. ജെ. അലക്സാണ്ടർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവന്തപുരത്താണ് അന്ത്യം. 1994ല്‍ വിരമിക്കുമ്പോള്‍ കെഎസ്ഐഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. കൊട്ടാരക്കര പണ്ടകശാലയിൽ കുടുംബാംഗമായ അലക്സാണ്ടർ കേരള സർവകലാശാലയില്‍  അധ്യാപകനായിരിക്കെ 1961-ലാണ് ഐപിഎസ് നേടിയത്. കന്നിനിയമനം കോഴിക്കോട് എഎസ്പിയായിട്ടായിരുന്നു. 

 

പാലക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. 75-ൽ ഡിഐജിയായി. തുടർന്നു റവന്യൂ ബോർഡ് ജോയിന്റ് കമ്മിഷണർ, സാമ്പത്തിക കുറ്റാന്വേഷണം, സെക്യൂരിറ്റി ഇന്‍റലിജൻസ് ഡിഐജിയായും ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെഎസ്ആർടിസി എന്നിവയുടെ എംഡിയായും പ്രവർത്തിച്ചു. എൺപത്തിമൂന്നിൽ ഐജിയായി. ക്രൈം ഐജി, ഐഎംജി ഡയറക്ടർ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു. നിയമപാലനവും ക്രമസമാധാനവും എന്ന വിഷയത്തിൽ ഇതിനിടെ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഒന്നാംക്ലാസിൽ നിയമബിരുദവും നേടി. നാലു പുസ്‌തകങ്ങളുടെ രചയിതാവും കൂടിയാണ് ഡോ. അലക്സാണ്ടർ. 

ENGLISH SUMMARY:

Former Kerala DGP Dr. P.J. Alexander passed away at the age of 92 in Thiruvananthapuram. A distinguished 1961-batch IPS officer, he began his career as an ASP in Kozhikode after serving as a teacher at Kerala University.