തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്. ഇത് തട്ടിമാറ്റിയ ബിന്ദുകൃഷ്ണ മുന്നോട്ട് നടക്കാന്‍ ഒരുങ്ങിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് വീണ്ടും വട്ടം നില്‍ക്കുകയായിരുന്നു. കൈ കൂപ്പി മുന്നോട്ട് നീങ്ങുകയാണ് തുടര്‍ന്ന് ബിന്ദുകൃഷ്ണ ചെയ്തത്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രോഷമാണ് ചെറിയാന്‍ ഫിലിപ്പിനെതിരെ ഉയരുന്നത്. താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ലെന്നും പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടുവെന്നും ആളുകള്‍ കുറിച്ചു. മറ്റ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും നോക്കി നില്‍ക്കെയാണ് സംഭവം.
ഗേറ്റ് കടന്ന് വരുമ്പോഴേ മുതിര്‍ന്ന നേതാക്കളോടുള്ള ബഹുമാനപുരസരം ബിന്ദുകൃഷ്ണ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടയിലാണ് പഴ്സനല്‍ ബൗണ്ടറിയും ഭേദിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ പെരുമാറ്റം. ഇത്തരം പെരുമാറ്റങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY:
A controversial video has emerged from the KPCC headquarters in Thiruvananthapuram showing senior leader Cherian Philip attempting to forcibly hug newly elected Kollam MLA Bindu Krishna. The incident occurred in full view of the media and other party leaders as Bindu Krishna arrived for the crucial Congress Legislative Party meeting. Despite the MLA visibly pushing him away and attempting to move forward, Philip was seen blocking her path again, forcing her to greet him with folded hands to avoid further contact. The footage has sparked widespread social media outrage, with many calling out the veteran leader for violating personal boundaries and failing to maintain public decorum. Supporters of Bindu Krishna have lauded her firm stance in resisting the unwelcome gesture while maintaining her dignity as a public representative.