തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. ആര്യനാട് സ്വദേശികളായ ഷെഫിനും (35) അശ്വതി(32) യുമാണ് മരിച്ചത്. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള റബ്ബർ മരത്തിലാണ് ഇരുവരും ജീവനൊടുക്കിയത്. നാട്ടുകാർ വിവരം അറിയിച്ചത് തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. രണ്ടുപേരുടെയും ഓരോ കൈകൾ പരസ്പരം കൂട്ടി കെട്ടിയ നിലയിലാണ്. രണ്ട് പേരും കൈ ഞരമ്പും മുറിച്ചിട്ടുണ്ട്. ഇരുവരും കമിതാക്കളാണ് എന്നാണ് നിഗമനം.