വേനൽ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. വേനലിന് മുമ്പ് 50 മുതൽ 60 രൂപവരെയുണ്ടായിരുന്ന ഒരു കിലോ ചെറുനാരങ്ങയ്ക്ക് കൊച്ചിയിൽ ഇപ്പോൾ 200 രൂപയ്ക്ക് മുകളിലാണ് വില. ഒരു നാരങ്ങയ്ക്ക് പത്തു മുതൽ 15 രൂപ വരെയാണ് ഇപ്പോൾ വില.
ചെറുകിട വിൽപ്പനക്കാരിൽ പലരും ചില്ലറ വില്പന നിറുത്തി. ഉത്തരേന്ത്യയിലെ കൊടുംചൂടും തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുമാണ് നാരങ്ങ വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നതോടെ നാരങ്ങാവെള്ളവും ലക്ഷ്വറിയായിപത്തു പതിനഞ്ചു രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തിന് ഇപ്പോൾ 20 ഉം 30രൂപ കൊടുക്കണം. ചില സ്ഥലങ്ങളിൽ അത് 40 രൂപയും കടന്നു കഴിഞ്ഞു. അടുത്ത ആഴ്ചകളിൽ ലോഡ് എത്തുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.ഇതിനിടെ പലരുടെയും ചോയ്സ് സംഭാരമായി കഴിഞ്ഞു.