lightning-strike-chengannur-death

ചെങ്ങന്നൂരിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പള്ളിപ്പടി പുത്തൻപീടികയിൽ പി.എം. അഷ്റഫിൻ്റെയും സുനിതയുടെയും മകൻ പി.എ. ആസിഫ് ആണ് മരിച്ചത്. 23 വയസ് ആയിരുന്നു. വൈകിട്ട് ആറു മണിയോടെ പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രലിനു സമീപമുള്ള മെട്രോപ്പൊലിറ്റൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം. 

ശക്തമായ മഴയ്ക്കിടെയുണ്ടായ മിന്നലിൽ പരുക്കേറ്റ ആസിഫിനെ ഉടൻ തന്നെ മാലക്കരയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായില്‍ ജോലി ചെയ്തിരുന്ന ആസിഫ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മേയ് 15-ന് മടങ്ങാനിരിക്കെയാണ് അപകടം . ഖബറടക്കം നാളെ മുളക്കുഴ മുസ്ലീം ജുമാഅത്ത് ഖബർസ്ഥാനിൽ.

ENGLISH SUMMARY:

A young man named P.A. Asif died tragically after being struck by lightning while playing football with friends in Chengannur. This unfortunate incident occurred during heavy rain near the Metropolitan School Ground, and despite prompt medical attention, his life could not be saved.