ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ നാളെ. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. അതേസമയം, പാൽ, പത്രം, ആശുപത്രികൾ, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും നാളെ സംസ്ഥാനത്ത് കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹർത്താലുകളോട് സഹകരിക്കില്ലെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. കേരള ഗാർമെന്റ്സ് ഫെഡറേഷനും നാളെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

ENGLISH SUMMARY:

The statewide hartal called by Dalit organizations demanding the immediate arrest of those responsible for the death of BDS student Nitin Raj. The protest, led by the Nitin Raj Action Council, aims for peaceful demonstration and has exempted essential services.