manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ
കോഴിക്കോട് കുറ്റ്യാടി കൊരണപ്പാറ മലയില്‍ ട്രെക്കിങിനെത്തിയ രണ്ടു യുവാക്കള്‍ കുടുങ്ങി. രാത്രിയായതോടെ വഴിതെറ്റിയ സംഘത്തെ മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി പുറത്തെത്തിച്ചു.കാഴ്ചയില്‍ സുന്ദരിയാണു കൊരണപ്പാറ മല.
പുല്‍മേടുകളും ചോലയരുവികളുമായി ആരെയും മാടിവിളിക്കുന്ന വന്യത. ഈ മനോഹര കാഴ്ച തേടിയാണു വളയം കല്ലൂര്‍കര സ്വദേശികളായ പതിനെട്ടുകാര്‍ ഇന്നലെ ഉച്ചയോടെ മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ഇരുട്ടു പരന്നു. സ്ഥലപരിചയക്കുറവുമായതോടെ വഴി തെറ്റി. സഹായം തേടി ഇരുവരും പൊലീസിനെ വിളിച്ചു. സുഹൃത്തിന് ലൊക്കേഷന്‍ അയച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്നു പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചിലിനായി മലയിലേക്കു പുറപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 11 മണിയോടെ ഇരുവരെയും കണ്ടെത്തി.
വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇരുവരും സംരക്ഷിത വനമേഖലയില്‍ കടന്നത്. വിദ്യാര്‍ഥികളാണന്ന പരിഗണനയില്‍ വനം വകുപ്പ് ഇതുവരെ കേസെടുത്തില്ല.