കൊച്ചിയുടെ വികസന ഭൂപടത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ വൈറ്റില മൊബിലിറ്റി ഹബ്ബ് ഇന്ന് അധികൃതരുടെ അവഗണനയിൽ നോക്കുകുത്തിയായി മാറുകയാണ്. ഒന്നാം ഘട്ടം പൂർത്തിയായി 16 വർഷം പിന്നിടുമ്പോഴും, പദ്ധതിയുടെ രണ്ടാം ഘട്ടം സ്വപ്നമായി അവശേഷിക്കുന്നു.
ഹബ്ബിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷനുണ്ട്, കായൽ തീരത്ത് വാട്ടർ മെട്രോയുമുണ്ട്. എന്നാൽ ഹബ്ബിന്റെ ഉള്ളിൽ നിന്നും ഈ രണ്ട് ഇടങ്ങളിലേക്കും എളുപ്പത്തിൽ എത്താനുള്ള കണക്റ്റിവിറ്റി ഇന്നും അപൂർണ്ണമാണ്. വെയിലും മഴയുമേറ്റ് നടന്നു വേണം യാത്രക്കാർക്ക് ഒരു ഗതാഗത മാർഗ്ഗത്തിൽ നിന്നും മറ്റൊന്നിലേക്ക് എത്താൻ.ഒന്നാം ഘട്ടം പൂർത്തിയായിട്ട് 16 വർഷം തികയുന്നു. ഇതിനിടയിൽ മൂന്ന് സർക്കാരുകൾ മാറി മാറി വന്നു. രണ്ടാം ഘട്ടത്തിനായി നാല് തവണ ഡിപിആർ തയ്യാറാക്കി. എന്നിട്ടും പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി.
കോടികൾ വിലമതിക്കുന്ന 26 ഏക്കർ ഭൂമിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. വാടക പിരിക്കാൻ മാത്രം ഒരു ഐഎഎസ് എംഡി. ബസ്സുകളിൽ നിന്ന് എൻട്രി ഫീസ് പിരിക്കാൻ രണ്ട് ജീവനക്കാർ.രണ്ടാം ഘട്ട വികസന പദ്ധതി കെഎംആർഎൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്പനി രൂപീകരണമെന്ന കടമ്പയിൽ തട്ടി ഈ പദ്ധതികൾ എല്ലാം ഇപ്പോഴും ചുവപ്പുനാടയിലാണ്. കൊച്ചിയിലെ സാധാരണ യാത്രക്കാരുടെ ദുരിതം കാണാൻ അധികൃതർ എന്ന് കണ്ണുതുറക്കും