കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി നേതാക്കള്‍ തടസപ്പെടുത്തിയെന്ന് പരാതി. പത്തനംതിട്ട നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ ചടങ്ങിനിടെയായിരുന്നു സംഭവം. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയുടെ നേതൃത്വത്തിലാണ് പ്രസംഗം തടസ്സപ്പെടുത്തിയത്. ബഹളം വെച്ചവരെ പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. വൈറൽ താരത്തിന്റെ കേരളത്തിലെ വിവാഹമായിരുന്നു പ്രമേയം.