Untitled design - 1

TOPICS COVERED

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെ ആണ് അപകടം. മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ENGLISH SUMMARY:

Tragic accident results in the death of a ten-year-old boy in Palakkad. The child succumbed to injuries sustained when his baniyan got entangled in a swing rope while playing.