മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഇന്ന് കുടുംബ സമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ വിവേക് കിരണിനെയും കുടുംബത്തെയും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ വിഡിയോ എടുത്ത പ്രാദേശിക ചാനൽ ക്യാമറമാന്റെ ഫോണിലെ ദൃശ്യങ്ങൾ ഇവർക്കൊപ്പം എത്തിയവർ മായ്ച്ചു കളഞ്ഞു. ഫൊട്ടോ എടുത്ത ചില ഭക്തരുടെ ഫോണിൽ നിന്ന് ദേവസ്വം ഉദ്യോഗസ്ഥർ ഇടപെട്ട് ഫൊട്ടോ നീക്കം ചെയ്തു. വിവേക് കിരൺ ദർശനത്തിന് എത്തിയ കാര്യം രഹസ്യമാക്കി വയ്ക്കാനാണ് ദേവസ്വം അധികൃതർ ശ്രമിച്ചത്.
ENGLISH SUMMARY:
Vivek Kiran, the son of Chief Minister Pinarayi Vijayan, visited the Guruvayur temple today along with his family. The visit was kept highly confidential. Vivek Kiran and his family, who arrived at the Devaswom’s Srivatsam Guest House, were received by Devaswom Administrator O.B. Arun Kumar and escorted to the temple.