സംസ്ഥാനത്ത് കടുത്ത വേനല്‍ചൂട് തുരുന്നു. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന താപനിലാ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടും കൊല്ലത്തും രേഖപ്പെടുത്തി. പാലക്കാട് 39.1 ഡിഗ്രി സെല്‍സ്യസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കൊല്ലം 38.8, കോട്ടയം 38, കോഴിക്കോട് 37, കണ്ണൂരും തൃശൂരും 36 ഡിഗ്രി സെല്‍സ്യസ് വീതം ചൂട് അനുഭവപ്പെട്ടു. ഞായറാഴ്ചവരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ഇടത്തരം വേനല്‍മഴക്കും സാധ്യതയുണ്ട്.
ENGLISH SUMMARY:
Kerala continues to reel under intense heat as the India Meteorological Department (IMD) issued a yellow alert for 12 districts, excluding Wayanad and Idukki. Palakkad recorded the highest temperature at 39.1°C, followed by Kollam at 38.8°C and Kottayam at 38°C. Temperatures in Kozhikode reached 37°C, while Kannur and Thrissur recorded 36°C. This sweltering weather is expected to persist until Sunday, though there is a slight possibility of isolated summer rains. Authorities have advised the public to take necessary precautions against heatstroke and dehydration during peak hours.