പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ സി.ഐയെ കയ്യേറ്റം ചെയ്ത എസ്.ഐക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ കൃഷ്ണമോഹനെതിരെയാണ് നടപടി. തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെയാണ് സി.ഐക്ക് നേരെ കൃഷ്ണമോഹന്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. ഡ്യൂട്ടിയില്‍ അല്ലാതിരുന്ന കൃഷ്ണമോഹന്‍ മദ്യപിച്ചെത്തി ബഹളം വെക്കുകയായിരുന്നു. ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ.കാര്‍ത്തിക്കാണ് സസ്പെന്‍ഡ് ചെയ്തത്.