sreenanda-missing-search

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്ക്കിടെ മരിച്ച പാലക്കാട്ടുകാരി ശ്രീനന്ദയുടെ മരണകാരണം തലയ്‌‌ക്കേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുകളുണ്ട്, അസ്ഥികള്‍ പൊട്ടിയനിലയിലാണ്. വീഴ്ചമൂലമുണ്ടായതാണ് ഈ പരുക്കുകള്‍ എന്നാണ് വിലയിരുത്തല്‍. മൃതദേഹം 10 മണിയോടെ  പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 

 

12 മണിക്ക് ഐവര്‍മഠം ശ്മശാനത്തിലാണ് ശ്രീനന്ദയുടെ സംസ്കാരം. കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ ചിക്കമംഗളൂരു ബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്.  1500 അടി താഴ്ചയില്‍ ഹര്‍ഷനഗുപ്പെയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

 

കുട്ടിയുടെ മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരുക്കെന്നാണ്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുണ്ട്. കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ ചിക്കമംഗളൂരു ബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്.  1500 അടി താഴ്ചയില്‍ ഹര്‍ഷനഗുപ്പെയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

 

ENGLISH SUMMARY:

The preliminary post-mortem report of Sreenanda, a Palakkad native who died during a trip in Chikkamagaluru, confirms that the cause of death was a severe head injury. Officials reported multiple injuries across her body along with several fractured bones, indicating a fatal fall. Sreenanda had gone missing near the Manikadhara Waterfalls viewpoint at Bababudangiri while on a family trip. Her body was later discovered from a depth of nearly 1500 feet at Harshanaguppe. The post-mortem was conducted at Chikkamagaluru District Hospital before the body was transported back to her hometown. The tragic incident has raised concerns about safety measures at tourist viewpoints in hilly regions.