renjith

യുവ നടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കുറ്റകൃത്യം നടന്ന കാരവൻ ചങ്ങനാശേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു.

എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ രാവിലെ പത്തേ മുക്കാലോടൊ പൊലീസ് കോടതിയിൽ എത്തിച്ചു. രഞ്ജിത്തിനായി മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് ഹാജരായി കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം അറസ്റ്റ് അന്യായമാണെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. രഞ്ജിത്ത് നടത്തിയത് ഗുരതര കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നുള്ള പോസിക്യൂഷൻ വാദമംഗീകരിച്ച് കോടതി തിങ്കളാഴ്ച വൈകുനേരം 4 മണി വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. 

ചൊവ്വാഴ്ച രഞ്ജിത്തിന്റെ ജാമ്യ അപേക്ഷ പരിഗണിക്കും. ആരോഗ്യ അവസ്ഥ പരിഗണിച്ച് കസ്റ്റഡി കാലയളവിൽ ഡോക്ടർമാരുടെ പരിശോധന ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത്  ലൊക്കേഷനിലുണ്ടായിരുന്ന രണ്ട് കാരവാനുകൾ പൊലീസ് ചങ്ങനാശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. വനിതാ പോലീസ് സ്റ്റേഷനിൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ആകും തെളിവെടുപ്പ് നടത്തുക.

ENGLISH SUMMARY:

Malayala Manorama Online News reports that director Ranjith has been remanded to police custody for three days in connection with a sexual assault case involving a young actress. The court has also ordered medical examinations during his custody and will consider his bail plea on Tuesday.