thiruvambadi-udf-candidate-ck-kasim-news

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിം ഓശാന തിരുനാളിന് കോടഞ്ചേരി സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ എത്തി, വൈദികന്റെ കൈയിൽ നിന്നും കുരുത്തോല വാങ്ങി വിശ്വാസികളോടൊപ്പം കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്തു. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണം കോടഞ്ചേരി ടൗൺ ചുറ്റി പള്ളിയിൽ എത്തുന്നതുവരെ കാസിം പ്രദക്ഷിണത്തിനൊപ്പം തുടർന്നു. 

പള്ളിനടയിലുള്ള കന്യകാമറിയത്തിന്റെ രൂപത്തിന് മുൻപിൽ പ്രാഥിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. യുഡിഎഫ് ചെയർമാൻ വി.ഡി. ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, നേതാക്കളായ ഷിനോയി അടക്കാപ്പാറ, സി.ജെ. ടെന്നിസൺ ചാത്തംകണ്ടത്തിൽ എന്നിവരോടൊപ്പമാണ് സി.കെ.കാസിം കോടഞ്ചേരി ഫൊറോന പള്ളിയിലെ ഓശാന ഞായർ ചടങ്ങുകൾക്ക് എത്തിയത്.

ENGLISH SUMMARY:

UDF candidate CK Kasim participated in the Palm Sunday procession at Kodanchery St. Mary's Forane Church. He joined the faithful in the procession, signifying his connection with the constituency's religious observances.