mortury

TOPICS COVERED

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന് പരാതി. മണിമല സ്വദേശി നെല്ലുവേലില്‍ ജോമി ജോസഫിന്‍റെ മൃതദേഹമാണ് ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് അഴുകിയത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം മോര്‍ച്ചറിൽ വച്ചത്. ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താൻ മൃതദേഹം എടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. മോർച്ചറി യൂണിറ്റിന്‍റെ തകരാറിലായ ഭാഗത്താണ് മൃതദേഹം വെച്ചതെന്നാണ് വിവരം. റിപ്പോർട്ട് ഡിഎംഒയ്ക്ക് നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Morgue Malfunction at Kanjirappally Hospital Leads to Decomposing Body:

Kanjirappally Taluk Hospital's morgue malfunction led to a decaying body, prompting a complaint. The incident occurred due to a faulty freezer unit where the deceased's body was stored, causing distress and delays in post-mortem procedures