തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രചാരണ ഗാനങ്ങൾ പുറത്തിറക്കി എൽ.ഡി.എഫ്. സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജാണ് ഗാനങ്ങളുടെ പ്രകാശനം നിർവ്വഹിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ഗാനങ്ങൾ തയ്യാറാക്കിയത്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് പ്രചാരണ രംഗത്ത് ഈ ഗാനങ്ങൾ സജീവമാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.