സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ  വീണ്ടും  സമരം തുടങ്ങി. 26 പ്രമുഖ  ആശുപത്രികളിലാണ് UNA യുടെ നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. 

നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻറ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം.

കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ  ഇന്ന് നഴ്‌സുമാർ സമരം പുനരാരംഭിക്കും.  മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ  നഴ്‌സുമാർ പൂർണമായി പണിമുടക്കും. ഇതോടെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം പൂർണമായി സ്തംഭിക്കും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Kerala Private Hospital Nurses Resume Strike:

Strike starts by private hospital nurses in Kerala. This action, led by UNA, resumes after failed mediation talks, with nurses demanding a minimum salary of ₹40,000 and improved working conditions, while hospital managements warn of strict measures.