vellanad-sashi-surrender-porcupine-case

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍  വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശി കീഴടങ്ങി. പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.  വനം വകുപ്പ് ഓഫീസില്‍ ഹാജരായ ശശിക്ക് ഉദ്യോഗസ്ഥര്‍ കസേര നല്‍കിയിട്ടും അതില്‍ ഇരിക്കാതെ തറയിലാണ് ഇരുന്നത്.  താന്‍ പ്രതിയാണ് എന്നും ആരുടെയും സൗജന്യം വേണ്ട എന്നും തറയില്‍ ഇരുന്നോളാം എന്നും ശശി ഉദ്യോഗസ്ഥരോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ശശി കല്ലെറിയാന്‍ ശ്രമിച്ചു.

ENGLISH SUMMARY:

Vellanad Sashi, the Vellanad Panchayat President, has surrendered to the forest department in connection with a case involving the killing of a porcupine. He refused to sit on a chair at the forest office, stating he was an accused and needed no favors.