മലങ്കര സഭയെ ദ്രോഹിച്ചവരെ അറിയാമെന്നും പ്രതികൂല അവസ്ഥയെ നേരിടുമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭക്കെതിരെ പ്രവർത്തിക്കുന്നവരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ സഹായിക്കുന്നുണ്ട്. 1934ലെ ഭരണഘടനയാൽ ഭരിക്കപ്പെടേണ്ട പള്ളികൾ വിട്ടുനൽകില്ലെന്നും നീതി ലഭിക്കാൻ മരണം വരെയും പോരാടുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ബുധനൂർ പള്ളിയിൽ നടന്ന മലങ്കര സഭാ ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ENGLISH SUMMARY:

Orthodox Church's stand against those harming the Malankara Church is clear, with Catholicos Bava vowing to fight for justice until death. The church will not relinquish churches governed by the 1934 constitution, despite facing hidden and open support for opposing factions.